FLASH NEWS

പട്ടിണിയും വ്യായാമവും സഹായിക്കില്ല; തടി കുറയ്ക്കൽ ശാസ്ത്രീത്രീയമാവണം

March 28,2022 04:58 PM IST

ശരീര ഭാരം കുറയാൻ പട്ടിണി കിടന്നും വ്യായാമം ചെയ്ത് അത്യദ്ധ്വാനം ചെയ്തിട്ടും ഒരു ഫലവും കിട്ടാതെ സങ്കടപ്പെടുന്നവർ നിരവധിയാണ്.ഇവർ നിർബന്ധമായും അറിഞ്ഞിരിക്കണം,  പ്രമുഖ ട്രെയിനറായ സോണിയ ബക്ഷി ;  തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വയ്ക്കുന്ന വിവരങ്ങൾ....

 

വ്യായാമം : ഇത് അനിവാര്യമാണ് എന്നതിൽ രണ്ടഭിപ്രായമില്ല. ആഴ്ചയില്‍ അഞ്ചുദിവസം, ദിവസം 30 മിനിറ്റ് മുതല്‍ 45 മിനിറ്റ് വരെ വ്യായാമം ചെയ്തിതിരിക്കണം. എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം, ശരീരഭാരം കുറയ്ക്കാനും വ്യായാമത്തിലൂടെ സാധിക്കും.

 

അത്താഴ സമയം പ്രധാനം :   കിടക്കുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുന്നതാണ് ഉചിതം. നല്ല ഉറക്കം കിട്ടുന്നതിനും രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കുന്നതോടൊപ്പം ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യുകയും അതുവഴി   പൊണ്ണത്തടി കുറയ്ക്കുക്കുകയും ചെയ്യും.

 

നന്നായി വെള്ളം കുടിക്കുക : ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ അത്  ദഹന വ്യവസ്ഥയെ ശാന്തമാക്കുന്നു. അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.        

 

 

പ്രഭാതഭക്ഷണം പ്രധാനം :  ഉറക്കമുണര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രാതൽ കഴിക്കണം. ചയാപചയപ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു തുടക്കം നല്‍കാനും ഇതുവഴി  ദിവസം മുഴുവൻ ജോലി ചെയ്യാൻ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും  കലോറി കുറയ്ക്കാനും സഹായിക്കുന്നു.

 

'ഇട' ഭക്ഷണങ്ങൾ :   ഇടവേളകളില്‍ വിശക്കുന്നുണ്ടെങ്കില്‍ ബേക്കറി പലഹാരങ്ങൾക്കു പകരം പഴങ്ങള്‍ സ്‌നാക്‌സായി കഴിക്കാം. ഇത് കൂടാതെ, വീട്ടില്‍ തന്നെ തയ്യാറാക്കിയ കടല, തമരവിത്ത് വറുത്തത്, പച്ചത്തേങ്ങ എന്നിവയും നല്ലതാണ്.

 

കഴിക്കാം കൃത്യതയോടെ :  എല്ലാദിവസവും ഏകദേശം ഒരേസമയത്ത് തന്നെ പ്രഭാതഭക്ഷണവും ഉച്ചയൂണും അത്താഴവും കഴിക്കാന്‍ സാധിച്ചാൽ നല്ലതാണ്. ദിവസം മുഴുവന്‍ ശരീരം ഊര്‍ജസ്വലതയോടെ ഇരിക്കുന്നതിന് ഇത് സഹായിക്കു.

 

 

 

 

 

 

 

 

 

 

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.